ആദ്യദിനം പത്തുപേർ പോലും ഇല്ലാതെ ഷോ മുടങ്ങി; ഇപ്പോൾ ടിക്കറ്റ് കിട്ടാത്ത അവസ്ഥ, മൗത്ത് പബ്ലിസിറ്റിയിൽ കത്തിക്കയറി ആസിഫ് അലി ചിത്രം

Sep 18, 2024 - 14:45
 0  1
ആദ്യദിനം പത്തുപേർ പോലും ഇല്ലാതെ ഷോ മുടങ്ങി; ഇപ്പോൾ ടിക്കറ്റ് കിട്ടാത്ത അവസ്ഥ, മൗത്ത് പബ്ലിസിറ്റിയിൽ കത്തിക്കയറി ആസിഫ് അലി ചിത്രം

2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഗംഭീര തുടക്കത്തിന്റെ വർഷമായിരുന്നു. ദേശീയതലത്തിലേക്ക് മാത്രമല്ല അന്തർദേശീയ തലത്തിലേക്കും മലയാള സിനിമയുടെ പേരും പെരുമയും ഉയർത്തി കാട്ടുന്ന ചിത്രങ്ങൾ ആയിരുന്നു മിക്കവയും. ഇത്തരത്തിൽ ഓണം റിലീസ് ആയി എത്തിയ ചിത്രങ്ങളും വലിയ ചർച്ചയാകുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

പതിവ് ഓണ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളാണ് ഈ ഉത്സവ കാലത്ത് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. കിഷ്‍കിന്ധാ കാണ്ഡം, കൊണ്ടൽ, അജയന്റെ രണ്ടാം മോഷണം എന്നിവയായിരുന്നു ശ്രദ്ധേയമായ ഓണ ചിത്രങ്ങൾ. ഇതിൽ തന്നെ കിഷ്‍കിന്ധാ കാണ്ഡന്റെ വിജയം എടുത്തു പറയേണ്ടതാണ്. ആദ്യ ദിവസങ്ങളിൽ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ലക്ഷങ്ങളുടെ മാത്രം കലക്ഷൻ നേടാൻ സാധിച്ചിരുന്ന ചിത്രം പോകെ പോകെ പ്രമോഷനുകൾക്കപ്പുറം പ്രേക്ഷക പ്രശംസയിലൂടെ പിന്നീടങ്ങോട്ട് കത്തി കയറുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ പത്തുപേർ പോലും ഇല്ലാത്തതിനാൽ പല തീയേറ്ററുകളിലും ഷോ മുടങ്ങിയിരുന്നു. എന്നാൽ ഏറ്റവും ഒടുവിൽ കണക്കുകൾ പുറത്തു വരുമ്പോൾ ചിത്രം വൈകാതെ പത്തു കോടി കടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ആയിട്ട് ഇന്ന് ആറാം ദിവസമാണ്.

ഓണം റിലീസായി സെപ്റ്റംബർ 12ന് ആണ് കിഷ്‍കിന്ധാ കാണ്ഡം റിലീസ് ചെയ്തത്. ദിൻജിത്ത് അയ്യത്താൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മിസ്റ്ററി ത്രില്ലറായി ഒരുങ്ങിയ സിനിമയിൽ ആസിഫ് അലിയ്ക്ക് ഒപ്പം വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേസമയം, അജയന്റെ രണ്ടാം മോഷണം ആ​ഗോളതലത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞു. അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ നേട്ടം.

What's Your Reaction?

like

dislike

love

funny

angry

sad

wow