ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്; മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്ക് നീതി ലഭിച്ചു? നടി പാർവതി

Aug 22, 2024 - 15:11
 0  1
ഗവൺമെന്റ് തന്നെ ചോദിക്കുകയാണ്  എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്; മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്ക് നീതി ലഭിച്ചു? നടി പാർവതി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി നടിയും ഡബ്ള്യൂ.സി.സി അംഗവുമായ പാർവതി തിരുവോത്ത്. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്, പൊലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും നടി ചോദിച്ചു. എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന് ചോദിക്കുമ്പോൾ തിരിച്ച് ചോദിക്കേണ്ടിവരും ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചതെന്നും നടി പറഞ്ഞു.

സർക്കാറിനെ നയിക്കുന്ന പാർട്ടിയുടെ നയങ്ങൾക്ക് തന്നെ വിപരീതമായി കാര്യങ്ങൾ നടന്നുവെന്നും പാര്‍വതി കുറ്റപ്പെടുത്തി. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പൊലീസിൽ പോയില്ലെന്ന്! പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചത്. അപ്പോൾ എന്തടിസ്ഥാനത്തിലാണ് നമ്മളിൽ നിന്ന് ആ വിശ്വാസം ആവശ്യപ്പെടുന്നതെന്നും പാർവതി ചോദിച്ചു.

 മുന്നോട്ട് വെച്ച ഓരോ ചുവടിനും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, പലയിടത്തും നടപടിയിൽ അഭാവമുണ്ടായി. തൊഴിലാളികളുടെ അവകാശത്തിനായി നിലകൊളുന്ന സർക്കാറിനും ആ ഒരു പാർട്ടിക്കും തന്നെ വിപരീതമായാണ് സംസാരിക്കുന്നത്. വ്യക്തിപരമായി പ്രതീക്ഷകൾ നഷ്ടപ്പെടുന്ന കാര്യങ്ങളാണിതൊക്കെയെന്നും പാർവതി പറഞ്ഞു. 

അതേസമയം മോശമായി പെരുമാറിയവരുടെ പേര് പറഞ്ഞാൽ വീണ്ടും ഒറ്റപ്പെടുമെന്നും സമൂഹമധ്യത്തിൽ അപമാനിക്കപ്പെടുമെന്നും നടി പറഞ്ഞു. സിനിമയിൽ നിന്ന് ഒഴിവാക്കും.  തനിക്ക് അവസരം നിഷേധിക്കപ്പെട്ടു. ഹിറ്റ് സിനിമകൾ ചെയ്തിട്ടും അവസരം ഇല്ലാതായെെന്നും പാർവതി പറഞ്ഞു. അമ്മ സംഘടന വിട്ട ശേഷം ഇതുവരെ ചർച്ചയ്ക്ക് പോലും വിളിച്ചില്ലെന്നും പാർവതി തിരുവോത്ത് കൂട്ടിച്ചേർത്തു.​

What's Your Reaction?

like

dislike

love

funny

angry

sad

wow