മധുവിന് ഇന്ന് 91ാം പിറന്നാൾ; ആശംസ നേരാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് പിറന്നാളുകാരൻ

Sep 23, 2024 - 21:00
 0  1
മധുവിന് ഇന്ന് 91ാം പിറന്നാൾ; ആശംസ നേരാനെത്തിയ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിച്ച് പിറന്നാളുകാരൻ

അതുല്യ നടൻ മധുവിന് ഇന്ന് 91ാം പിറന്നാൾ ആണ്.  മലയാള സിനിമയിലെ പകരം വെക്കാനാളില്ലാത്ത ഇതിഹാസതാരത്തിന് ആശംസകളുമായി സിനിമാലോകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുതിർന്ന താരത്തിന് പിറന്നാളാശംസകൾ നേരാനായി കുടുംബവുമായി നേരിട്ടെത്തിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയെ പിറന്നാളുകാരൻ തിരിച്ചു സമ്മാനം നൽകിയ സർപ്രൈസ് ആക്കിയ കൗതുക സംഭവമാണ് സോഷ്യൽ മീഡിയ യിൽ വൈറലാകുന്നത്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തിയത്. ഏറെ നേരും മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച ശേഷം ഇരുവരും മടങ്ങാനിരിക്കെ സ്നേഹോപഹാരമായി പിറന്നാളുകാരൻ സുരേഷ് ഗോപിക്ക് സ്വർണ മോതിരം സമ്മാനിക്കുകയായിരുന്നു. ഭാര്യ രാധികയുടെ അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow