മോഹൻലാലിന് പ്രതികരണ​ശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

Aug 25, 2024 - 16:30
 0  2
മോഹൻലാലിന് പ്രതികരണ​ശേഷി നഷ്ടപ്പെട്ടുവെന്ന് ഷമ്മി തിലകൻ

നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികപീഡനാരോപണത്തെ തുടർന്ന് അമ്മ  ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ പ്രസിഡണ്ട് മോഹൻലാലിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്.  അമ്മ പ്രസിഡണ്ടിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്നാണ് മോഹൻ ലാലിനെ കുറ്റപ്പെടുത്തി ഷമ്മി തിലകൻ പറഞ്ഞത്.

സിദ്ദീഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും അത് അനിവാര്യമായ ഒന്നാണെന്നും ഷമ്മി തിലകൻ  കൂട്ടിച്ചേർത്തു. രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണത്തിൽ 'ഉപ്പ് തിന്നവർ വെള്ളം കുടിക്കണമെന്നുമാണ്'  അദ്ദേഹം പ്രതികരിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow