സാപ്പിയുടെ ഓർമ്മകൾ കരയിക്കുന്ന നടൻ സിദ്ദിഖിന്റെ വീട്ടിൽ ഒരു സന്തോഷവാർത്ത; വെളിപ്പെടുത്തിയത് മരുമകൾ

Jul 29, 2024 - 19:18
 0  13
സാപ്പിയുടെ ഓർമ്മകൾ കരയിക്കുന്ന നടൻ സിദ്ദിഖിന്റെ വീട്ടിൽ ഒരു സന്തോഷവാർത്ത; വെളിപ്പെടുത്തിയത്  മരുമകൾ

മലയാളത്തിന്റെ അഭിനയവിസ്മയങ്ങളിൽ ഒരാളായ സിദ്ദിഖിന്റെ മകൻ ഈയടുത്താണ് അന്തരിച്ചത്. സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളായ സാപ്പി എന്നു വിളിപ്പേരുള്ള റാഷിൻ (37) അപ്രതീക്ഷിതമായി വിടപറയുകയായിരുന്നു.  സിനിമാലോകത്തെ പ്രമുഖരായ നടന്മാർ വരെ സാപ്പിയോട്  വളരെ അടുത്ത ബന്ധം പുലർത്തിരുന്നതിനാൽ പലർക്കും സാപ്പിയുടെ വിയോഗം വലിയ വേദനയായിരുന്നു. ഇത്തരത്തിൽ സിദ്ദിഖിന്റെ കുടുംബവും സുഹൃത്തുക്കളും സാപ്പിയുടെ വിയോഗത്തിൽ നിന്നും പൂർണമായും  മോചിതരാകും മുൻപ് കുടുംബത്തെ തേടി ഒരു വലിയ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. മകൻ ഷഹീൻ സിദ്ദിഖിനും ഭാര്യ അമൃതയ്ക്കും  ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു.

ഈ മാസം പത്തിനാണ് കുഞ്ഞ് പിറന്നത് എങ്കിലും, ഇപ്പോഴാണ് ഷഹീനും ഭാര്യയും വാര്‍ത്ത പുറത്തുവിടുന്നത്. കുഞ്ഞു കാലുകളുടെ ചിത്രത്തിനൊപ്പം അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു, 'രണ്ട് കുഞ്ഞിക്കാലുകള്‍ കൊണ്ട് ഞങ്ങളുടെ വീട് കുറച്ചുകൂടെ വലുതായിരിക്കുന്നു. 10- 7 - 2024 ല്‍, മകള്‍ ദുവ ഷഹീന്റെ വരവോടെ ഞങ്ങള്‍ അനുഗ്രഹീതരായി' എന്ന്. ഷഹീനെ ടാഗ് ചെയ്തുകൊണ്ടാണ് അമൃതയുടെ പോസ്റ്റ്.

What's Your Reaction?

like

dislike

love

funny

angry

sad

wow