പിണറായി മന്ത്രിസഭയ്ക്ക് രഞ്ജിത്ത് അലങ്കാരമായിരിക്കും; പക്ഷെ ഈ അശ്ലീല ഭാരം ചുമക്കാൻ കേരളത്തിന്‌ സൗകര്യമില്ല: സുധാകരൻ

Aug 24, 2024 - 17:09
Aug 24, 2024 - 17:43
 0  2
പിണറായി മന്ത്രിസഭയ്ക്ക് രഞ്ജിത്ത് അലങ്കാരമായിരിക്കും; പക്ഷെ  ഈ അശ്ലീല ഭാരം ചുമക്കാൻ കേരളത്തിന്‌ സൗകര്യമില്ല: സുധാകരൻ

കൊച്ചി:  ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെആരോപണത്തിൽ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും. കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.സുധാകരൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമായിരിക്കും, ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനമാണെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം

1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി.ശശിയും പി.കെ ശശിയും അരങ്ങുവാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സി.പി.എമ്മിന് സന്തോഷം കാണും.

പക്ഷെ കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്....

ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും.

കെ സുധാകരൻ. 

What's Your Reaction?

like

dislike

love

funny

angry

sad

wow