17-ാം വയസിൽ തുടങ്ങിയ ആ ദുശീലം ഒരു പെൺകുട്ടിക്കായി രൺബീർ വേണ്ടെന്നു വച്ചു; ആലിയ അല്ലാത്ത ആ കഥാപാത്രം ആര്?

Jul 29, 2024 - 20:31
 0  1
17-ാം വയസിൽ തുടങ്ങിയ ആ ദുശീലം ഒരു പെൺകുട്ടിക്കായി രൺബീർ വേണ്ടെന്നു വച്ചു; ആലിയ അല്ലാത്ത ആ കഥാപാത്രം ആര്?

ബോളിവുഡിലെ വളരെ പ്രശസ്തരായ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും കല്യാണവും മുൻപ്രണയങ്ങളുമൊക്കെ വർത്തയാവുന്നത് പോലെ ഇപ്പോൾ മകൾ റാഹയെ കുറിച്ചുള്ള വാർത്തകളും വൈറൽ കണ്ടെന്റ് ആണ്. ഇത്തരത്തിൽ റാഹയുടെ വരവോടുകൂടി തന്നിലുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് രൺബീർ. മകളുമായി ഏറ്റവും അറ്റാച്ഡായ രൺബീർ റാഹയ്ക്ക് വേണ്ടി തന്റെ പുകവലി ശീലം നിർത്തിയെന്നാണ് താരം പറയുന്നത്. ഒരിക്കലും താൻ മരണത്തെ ഭയപ്പെട്ടിരുന്നില്ല എന്നു മകൾ ജനിച്ചതോടെ തന്റെ കാഴ്ച്ചപ്പാടുകളിൽ തന്നെ മാറ്റമുണ്ടായെന്നും രൺബീർ വ്യക്തമാക്കി.

ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരുന്നു മകളുടെ ജനനം. ഞാൻ ഇപ്പോൾ ഒരു പിതാവാണ്. ജീവിതത്തിലെ മറ്റൊരു ഘട്ടമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ഞാൻ പുനർ ജനിച്ചത് പോലെയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ മനസിലുള്ളത് പുതിയ ചിന്തകളും വിചാരങ്ങളും മാത്രമാണ്. റാഹ ജനിച്ചതിന് ശേഷം പല കാഴ്ചപ്പാടുകളും മാറി. ഞാൻ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല. 71ാം വയസിൽ മരിക്കമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അത് വളരെ അടുത്തെത്തി. ഇനിയൊരു 30 വർഷം കൂടി. ഇപ്പോൾ അത്തരത്തിലുള്ള ചിന്തയെല്ലാം മാറി. അതിന് കാരണം റാഹയാണ് നടൻ പറയുന്നു.

റാഹയുടെ ജനനത്തിന് ശേഷം പുകവലി നിർത്തി. 17-ാം വയസിൽ ആരംഭിച്ചതാണ് പുകവലി. കഴിഞ്ഞ വർഷം അവസാനത്തോടെ അത് പൂർണ്ണമായി ഉപേക്ഷിച്ചു. പിതാവ് എന്ന നിലയിൽ പുതിയ ഉത്തരാവാദിത്തങ്ങൾ എനിക്കുണ്ടായി. എന്റെ മകൾക്കായി ഞാൻ ആരോഗ്യത്തോടെ വേണമെന്ന തിരിച്ചറിവാണ് പുകവലി നിർത്താനുള്ള കാരണം. റാഹയെ ഡോക്ടർ എന്റെ കൈയിൽ തന്നപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരത്തിലൂടെയാണ് ഞാൻ കടന്നുപൊയത്, രൺബീർ ഒരഭിമുഖത്തിൽ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow