ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന പടം; ഐഎംഡിബിയുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേവര

Sep 3, 2024 - 17:02
 0  1
ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന പടം; ഐഎംഡിബിയുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേവര

കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയ‍‍ർ എൻടിആർ നായകനാകുന്ന 'ദേവര പാര്‍ട്ട്‌ 1' പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 'ലിറ്റിൽ ബ്രദർ', 'മെഗലോപോളിസ്', 'വൺ ഹാൻഡ് ക്ലാപ്പിംഗ്', മാൻ വേഴ്സസ് ഫോൺ തുടങ്ങിയ അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ദേവര പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ആണ് സിനിമയുടെ റിലീസ്. ജാൻവി കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. ജാൻവി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. സെയ്ഫ് അലി ഖാൻ ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലെത്തുന്നത്. ഭൈര എന്ന സെയ്‌ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow