വെളിപ്പെടുത്തലുകളിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ; തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരമൊരുക്കും: വിശാൽ

Aug 29, 2024 - 19:17
 0  2
വെളിപ്പെടുത്തലുകളിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികരിക്കുമെന്നാണ് പ്രതീക്ഷ; തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരമൊരുക്കും: വിശാൽ

അപമര്യാദയായി പെരുമാറുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണമെന്നും ഒരിക്കൽ അങ്ങനെ ചെയ്താൽ ദേഹത്ത് കൈവയ്ക്കാൻ പിന്നീട് മടിക്കുമെന്നും നടൻ വിശാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമാ മേഖലയിലുണ്ടായി കൊണ്ടിരിക്കുന്ന വിവിധ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് വിശാലിൻ്റെ പ്രതികരണം. അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന വിഡ്ഢികളെ വെറുതെ വിടരുതെന്നും നടൻ കൂട്ടിച്ചേർത്തു.

ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മമ്മൂട്ടിയും മോഹൻലാലും വിഷയത്തിൽ  പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. അവർ മുതിർന്ന താരങ്ങളാണ്. പ്രസ്താവനയേക്കാൾ ആവശ്യം നടപടികളാണെന്നും നടൻ ഓർമപ്പെടുത്തി.

തമിഴിലെ താരസംഘടനയുടെ ജനറൽ സെക്രട്ടറിയായ  വിശാൽ  തമിഴ് സിനിമയിലും തുറന്നുപറച്ചിലിന് അവസരം ഒരുക്കുമെന്നും  താരസംഘടനയുടെ നേതൃത്വത്തിൽ ഇതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും  പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow