11 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണൻ

Sep 17, 2024 - 16:01
 0  1
11 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണൻ

മലയാള പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഭാരം തരാൻ പോകുന്ന സന്തോഷ വാർത്തയാണ് സിനിമാലോകത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്. 11 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു.  സിനിമയുടെ നിർമ്മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് ആകും ഏറ്റെടുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകുമെന്നുമാണ് വിവരം.

What's Your Reaction?

like

dislike

love

funny

angry

sad

wow