അതൊരു പാവം മനുഷ്യൻ, അറിവില്ലായ്മ കൊണ്ടാണ്; തന്റെ ചിത്രത്തിനെതിരായ ആറാട്ടണ്ണന്റെ റിവ്യുവിൽ പ്രതികരിച്ച് ശീലു ഏബ്രഹാം

Sep 17, 2024 - 19:12
 0  0
അതൊരു പാവം മനുഷ്യൻ, അറിവില്ലായ്മ കൊണ്ടാണ്; തന്റെ ചിത്രത്തിനെതിരായ ആറാട്ടണ്ണന്റെ റിവ്യുവിൽ പ്രതികരിച്ച് ശീലു ഏബ്രഹാം

ഒമർ ലുലു സംവിധാനം ചെയ്ത ഓണം റിലീസ് ചിത്രമായ ബാഡ് ബോയ്സിനെതിരെ ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിയുടെ റിവ്യൂവിൽ പ്രതികരിച്ച് നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം.  ആറാട്ടണ്ണൻ ഒരു കഥയില്ലാത്ത മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് സിനിമയ്ക്കെതിരെ പറഞ്ഞതെന്നുമായിരുന്നു ശീലുവിന്റെ പ്രതികരണം.

‘‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ.’’– എന്നിങ്ങനെയായിരുന്നു ശീലു ഏബ്രഹാമിന്റെ വാക്കുകൾ.

 അതേസമയം ചിത്രത്തിനെതിരെയുള്ള ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂ സംവിധായകൻ ഒമർ ലുലുവിന്റെ തന്നെ മാർക്കറ്റ് തന്ത്രമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.ആറാട്ടണ്ണന്റെ  നെഗറ്റീവ് റിവ്യൂ വൈറൽ ആയതോടെ ഇത് യൂട്യൂബ് പേജിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow