പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം ഞാനും നിവിൻ പോളിക്കൊപ്പം ഉണ്ടായിരുന്നു; വിനീത് ശ്രീനിവാസനു പിന്നാലെ യുവ നടിയും

Sep 6, 2024 - 19:10
 0  1
പീഡനം നടന്നെന്ന് ആരോപിക്കുന്ന ദിവസം ഞാനും നിവിൻ പോളിക്കൊപ്പം ഉണ്ടായിരുന്നു; വിനീത് ശ്രീനിവാസനു പിന്നാലെ യുവ നടിയും

നടൻ നിവിൻ പോളിക്കെതിരായ യുവതിയുടെ പീഡന പരാതിയിൽ നടന് പിന്തുണയുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇന്നലെ രംഗത്തെത്തിയിരുന്നു. യുവതി ആരോപണമുന്നയിക്കുന്ന തീയതികളിൽ നടൻ തനിക്കൊപ്പം 'വർഷങ്ങൾക്കുശേഷം' എന്ന സിനിമയുടെ സെറ്റിൽ ഉണ്ടായിരുന്നുവെന്നായിരുന്നു വിനീതിന്റെ വാദം. ഇത് തെളിയിക്കാൻ ആവശ്യമായ ഡിജിറ്റൽ രേഖകളും തങ്ങളുടെ കൈയിലുണ്ട് എന്നാണ് വിനീത്  പ്രതികരിച്ചിരുന്നത്. വിനീതിന്റെ  ഇതേ വാദം ശരിവെക്കുന്ന രീതിയിൽ സംഭവത്തിൽ വെളിപ്പെടുത്തലുമായി നടി പാർവതി ആർ കൃഷ്ണയും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.

‘‘ഞാനൊരു വിഡിയോ കാണിക്കാം. ഇത് ഡിസംബർ 14നെടുത്ത വിഡിയോയാണ്. ആ വിഡിയോ കാണുമ്പോൾ നിങ്ങൾക്കു മനസ്സിലാകും ഇത് ഏതിന്റെ ഷൂട്ട് ആയിരുന്നു എന്നത്. വിനീതേട്ടന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന സിനിമയിൽ ഞാനും ചെറിയൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നു. ഡിസംബർ 14ന് നിവിൻ ചേട്ടന്റെ കൂടെയാണ് ഞാനത് ചെയ്തത്.  ആ പറയുന്ന സ്റ്റേജിലെ ഷൂട്ടിൽ ഞാനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ വാർത്ത കണ്ടിട്ട് പലരും എനിക്ക് മെസ്സേജ് അയച്ചിരുന്നു. അതുകൊണ്ടാണ് ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞത്.’’എന്നുമായിരുന്നു പാർവതിയുടെ വാക്കുകൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow