ലോകം തിരഞ്ഞ മലയാളി റാപ്പർ 'ഹനുQമാൻ കൈൻഡ്'; ഇനി ആഷിഖ് അബു ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും

Aug 18, 2024 - 16:47
 0  3
ലോകം തിരഞ്ഞ മലയാളി റാപ്പർ 'ഹനുQമാൻ കൈൻഡ്'; ഇനി ആഷിഖ് അബു ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കും

വാണി വിശ്വനാഥ്, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ് എന്നിവരാണ് 'റൈഫിൾ ക്ലബ്ബി'ലെ പ്രധാന അഭിനേതാക്കൾ. വിൻസി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ എന്നിവരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട് . ബോളിവുഡ് താരം അനുരാ​ഗ് കശ്യപിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'റൈഫിൾ ക്ലബ്'. ശ്യാം പുഷ്കരൻ - ദിലീഷ് കരുണാകരൻ, ഷറഫു - സുഹാസ് എന്നിവരാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് അബുവിൻ്റെ 'മായാനദി'ക്ക് ശേഷം ഈ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമാണ് 'റൈഫിൾ ക്ലബ്'. ഒപിഎം സിനിമാസിൻ്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്സ് വിജയനാണ് ചിത്രത്തിൽ സം​ഗീതം ഒരുക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഈ വർഷം ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തുക.

56 മില്യൺ പ്രേക്ഷകരാണ് ഇതുവരെ ഹനുമാൻ കൈൻഡിന്റെ 'ബിഗ് ഡോഗ്സ്' എന്ന ഗാനം യൂട്യൂബിൽ കണ്ടത്. ബിജോയ് ഷെട്ടിയുടെ സംവിധാന മികവിൽ ഒരുങ്ങിയ വീഡിയോക്ക് കോസ്റ്റ്യൂംസ് ഒരുക്കിയത് മലയാളിയായ മഷർ ഹംസയാണ് . റാപ്പർ ഹനുമാൻ കൈൻഡിനൊപ്പം മരണക്കിണറിൽ സുൽത്താൻ ഷേയ്ഖ്, ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷേയ്ഥ്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരും പ്രത്യക്ഷപ്പെട്ടിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow