'ഇത് ഞങ്ങളുടെതാണ്, ഞങ്ങൾക്ക് വേണം, ഞങ്ങൾ ഇങ്ങ് എടുക്കുവാ; മമ്മൂട്ടിക്ക് ദേശീയ അവാർഡ് ഉറപ്പിച്ച് ആരാധകർ

Aug 7, 2024 - 16:01
 0  0
'ഇത് ഞങ്ങളുടെതാണ്, ഞങ്ങൾക്ക് വേണം, ഞങ്ങൾ ഇങ്ങ് എടുക്കുവാ; മമ്മൂട്ടിക്ക് ദേശീയ അവാർഡ് ഉറപ്പിച്ച് ആരാധകർ

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം  മമ്മൂട്ടിയിലൂടെ  ഇത്തവണ കേരളത്തിലേക്ക് എത്തുമോ? വലിയ പ്രതീക്ഷയിലാണ് ആരാധകർ. മലയാളികളുടെ ചർച്ചകൾക്ക് ആത്മവിശ്വാസം പകരുന്നത് മമ്മൂക്കയുടെ റോഷാക്ക്, നൻ പകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങൾ ആണ്. 

പ്രസ്തുത ചിത്രങ്ങളിലെ മമ്മൂക്കയുടെ അഭിനയം പകരം വയ്ക്കാനില്ലാത്തതാണ്. ഇതിനെ വെല്ലാൻ പാകത്തിലുള്ള മറ്റു പ്രകടനങ്ങൾ ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഉണ്ടായിട്ടുമില്ല- ആത്മവിശ്വാസത്തോടെ സോഷ്യൽ മീഡിയയിൽ ചില ഫാൻസ് ഇങ്ങനെ  പറയുന്നു. മറ്റുചിലരാകട്ടെ 'ഇത് ഞങ്ങളുടെതാണ് ഇത് ഞങ്ങൾക്ക് വേണം ഇത് ഞങ്ങൾ ഇങ്ങ് എടുക്കുവാ' എന്നാണ് മമ്മൂക്കയ്ക്ക് ദേശീയ പുരസ്കാരം കിട്ടുമോ എന്ന പോസ്റ്റുകൾക്ക് താഴെ  രസകരമായി എഴുതിയിരിക്കുന്നത്.

അതേ സമയം, മമ്മൂട്ടിക്കൊപ്പം ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് കന്നഡ താരം റിഷഭ് ഷെട്ടിയുടേതാണ്. മമ്മൂട്ടിക്ക് കടുത്ത മത്സരം നൽകി മികച്ച നടൻ കാറ്റ​ഗറിയിൽ റിഷഭ് ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഏറെ ശ്രദ്ധ നേടിയ കാന്താര എന്ന സിനിമയിലെ പ്രകനത്തിനാണ് റിഷഭ് മികച്ച നടനുള്ള കാറ്റ​ഗറിയിൽ മത്സരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow