എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം: അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ

Sep 23, 2024 - 17:57
 0  6
എല്ലാ അമ്മമാർക്കും നിന്നെപ്പോലെ ഒരു കുട്ടി ഉണ്ടാകണം: അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ

സ്വന്തമായൊരു പെൺപട തന്നെ ഉള്ള ആളാണ് നടൻ കൃഷ്ണകുമാർ എന്ന് തമാശയ്ക്ക് ആണെങ്കിൽ പോലും ആളുകൾ പറയാറുണ്ട്. ഭാര്യ അടക്കം അഞ്ചു പെൺകരുത്താണ് കൃഷ്ണകുമാറിന് കുടുംബമായുള്ളത്. നാലു മക്കളിൽ നാലുപേരും വളരെ ചെറുപ്പത്തിൽ തന്നെ സാമ്പത്തികമായി സ്വതന്ത്രരായവരും പ്രശംസനീയമാംവിധം ജീവിതം തുന്നിയെടുക്കുന്നവരുമാണ്.

 കൃഷ്ണകുമാർ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും വലിയ താല്പര്യമാണ്. ലൈഫ് സ്റ്റൈൽ വ്ലോഗേഴ്സ് ആയ ഭാര്യ  സിന്ധുവും മക്കളും അടങ്ങുന്ന അഞ്ചംഗ സംഘം എപ്പോഴും വീട്ടിലും ജീവിതത്തിലും  നടക്കുന്ന നല്ലതും ചീത്തയുമായ മിക്ക കാര്യങ്ങളും പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ആളുകളാണ് ഇപ്പോൾ മലയാളികൾക്ക് ഈ താരകുടുംബം.

 കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും മൂത്തയാളും നടിയുമായ അഹാനയെ മലയാളികൾക്ക് പ്രത്യേകിച്ചൊരു മുഖവുരയും  കൂടാതെ തന്നെ നന്നായി അറിയാം. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലും വലിയ  ആരാധക പിന്തുണ തന്നെ നടിക്കുണ്ട്. സംരംഭകയും അഹാനയോളം തന്നെ സോഷ്യൽ മീഡിയ പിന്തുണയുമുള്ള രണ്ടാമത്തെ മകൾ ദിയയും  മലയാളികൾക്ക് പ്രിയങ്കരിയാണ്. ഈയടുത്ത് സോഷ്യൽ മീഡിയ കൊണ്ടാടിയ വലിയ സെലിബ്രിറ്റി കല്യാണം കൂടിയായിരുന്നു ദിയ കൃഷ്ണയുടെത്. കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളായ ഇഷാനിയും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വ്‌ളോഗർ എന്ന നിലയിലും ഇഷാനിക്ക് വലിയ പിന്തുണയുണ്ട്. കൃഷ്ണകുമാർ കുടുംബത്തിലെ ഏറ്റവും രസകരമായ കണ്ടന്റ്കൾ ചെയ്യുന്ന വ്ലോഗർ ആണ് ഇളയ മകൾ ഹൻസിക. 

 എന്തായാലും വളരെയധികം ജീവിതം ആസ്വദിച്ചു മുന്നോട്ടുപോകുന്ന കൃഷ്ണകുമാറും കുടുംബവും ഇപ്പോൾ ബാലിയിൽ അവധി ആഘോഷത്തിലാണ്. കുടുംബസമേതം ദിയയുടെ പ്രതിശുത വരൻ അശ്വിനുമായി ഒന്നിച്ചു നടത്തിയ ബാലിയാത്രയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെന്റിംങ് ആണ്. ഇതിനിടയിൽ അഹാനയെക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ പോസ്റ്റ് ചെയ്ത കുറിപ്പാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അഹാനക്കൊപ്പം ഉള്ള ചിത്രത്തിൽ 'അമ്മു നിന്നെ പോലൊരു മകൾ എല്ലാ അമ്മമാർക്കും ഉണ്ടാകണം' എന്ന് കുറിച്ചായിരുന്നു സിന്ധു കൃഷ്ണ പോസ്റ്റ് ചെയ്തത്. എന്തായാലും സിന്ധു കൃഷ്ണയും അഹാന കൃഷ്ണയും തമ്മിലുള്ള സ്നേഹത്തിന്റെ ആഴവും ദൃഢതയും പ്രേക്ഷകർക്ക് മുന്നേ തന്നെ അറിയാവുന്നതുകൊണ്ട് പോസ്റ്റ് ആരാധകർ പെട്ടെന്ന് തന്നെ വയറലാക്കികൊടുത്തിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow