ഭാര്യാ -ഭർത്താക്കന്മാരായിട്ടുപോലും കിഷ്കിന്ധാ കാണ്ഡത്തിൽ ഒരുപ്രാവശ്യം പോലും ആസിഫും അപർണ്ണയും പരസ്പരം തൊടാതിരുന്നത് ശ്രദ്ധിച്ചോ? കാരണമിതായിരുന്നു!

Sep 24, 2024 - 17:13
 0  1
ഭാര്യാ -ഭർത്താക്കന്മാരായിട്ടുപോലും കിഷ്കിന്ധാ കാണ്ഡത്തിൽ ഒരുപ്രാവശ്യം പോലും ആസിഫും അപർണ്ണയും പരസ്പരം തൊടാതിരുന്നത് ശ്രദ്ധിച്ചോ? കാരണമിതായിരുന്നു!

മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നു എന്നത് മോളിവുഡ് അടുത്തിടെ കൈവരിച്ച വലിയ നേട്ടമാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡവും കേരളത്തിന് പുറമെ മറ്റ് സ്ഥലങ്ങളിലും വലിയ വിജയ് കുതിപ്പ് തുടരുകയാണ്. 

അച്ഛൻ മകൻ തമ്മിലുള്ള ബന്ധത്തെ കുറിച്ചും, മറവി രോഗത്തെക്കുറിച്ചും വളരെ ദുരൂഹത കലർന്ന ലയറുകളിൽ പൊതിഞ്ഞ്  പരാമർശിച്ചുപോയ കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ഡ്രാമയിലെ  പ്രേക്ഷകരിലേക്ക് എത്താതെ പോയ  ആസിഫും അപർണ്ണയും തമ്മിലുള്ള  ഇൻഡിമേറ്റ് സീനുകളെ കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് ബാഹുൽ രമേശ്. 

അപർണ ബാലമുരളി- ആസിഫ് അലി കൂട്ടുകെട്ടിൽ എത്തുന്ന നാലാമത്തെ സിനിമയായ കിഷ്കിന്ധാ കാണ്ഡത്തിൽ ഇരുവരും തമ്മിലുള്ള ഇൻഡിമേറ്റ് സീനുകൾ ഒഴിവാക്കാൻ കാരണമുണ്ട്.  ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ചിട്ടും പരസ്പരമുള്ള ഇന്റിമിറ്റഡ് സീനുകൾ കുറയാൻ സിനിമയിൽ മനപൂർവ്വം ശ്രമിക്കുകയായിരുന്നു. ആസിഫ് അവതരിപ്പിച്ച അജയനും  അപർണയും എങ്ങനെ പരിചയപ്പെടുന്നു? കണ്ടുമുട്ടുന്നു? എന്നതിന്റെ ബാക്ക് സ്റ്റോറി ചിത്രത്തിലില്ല. അത് കാണിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല.   ഇരുവരും തമ്മിലുള്ള അണ്ടർസ്റ്റാൻഡിങ്  വരുന്നത് സിനിമയുടെ അവസാനമാണ്. സിനിമയുടെ ക്ലൈമാക്സിനു   ശേഷമുള്ള അവരുടെ ജീവിതം കുറച്ചുകൂടി ഇന്റിമേറ്റ് ആയിരിക്കാം. സിനിമ ചെയ്യുമ്പോൾ മനഃപൂർവം ശ്രദ്ധിച്ച കാര്യം ഇരുവരും തമ്മിലുള്ള അടുപ്പം കുറയ്ക്കാനാണ്.

 പ്രേക്ഷകർക്ക് ശ്രദ്ധിച്ചാൽ അറിയാം സിനിമയിൽ എവിടെയും ഇരുവരും തമ്മിൽ ഒരു ചെറിയ രീതിയിൽ പോലും ടച്ച് വന്നിട്ടില്ല. രണ്ടുപേരും പരസ്പരം കയ്യിൽ പിടിക്കുകയോ ഇന്റിമേറ്റ് ആവുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരത്തിലൊരു ടച്ച് വരുന്നത് സിനിമയുടെ അവസാനത്തിലാണ്. അതായത് സിനിമയുടെ എല്ലാ കാര്യങ്ങളും കൺക്ലൂഡ് ആയി വരുന്ന ഒരു സ്റ്റേജിൽ.  അത് ക്ലൈമാക്സിൽ അപർണ ആസിഫലിയുടെ തോളത്ത് കൈപിടിച്ചു നിൽക്കുന്ന ഒരു മൊമെന്റാണ്. ഇനി താൻ കൂടെയുണ്ടെന്ന് കാണിക്കാൻ വേണ്ടിയുള്ളതായിരുന്നു ആ രംഗം എന്നും ബഹുൽ  പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow