ചുട്ടുപൊള്ളുന്ന കഥയുടെ പേരാണ് തണുപ്പ്; ട്രെയിലർ പുറത്തിറക്കി ടീം

Sep 23, 2024 - 21:10
 0  3
ചുട്ടുപൊള്ളുന്ന കഥയുടെ പേരാണ് തണുപ്പ്; ട്രെയിലർ പുറത്തിറക്കി ടീം

പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'തണുപ്പ് " എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കി.  കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ,രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ,പ്രിനു, ആരൂബാല,
സതീഷ് ഗോപി,സാം ജീവൻ,രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര,മനോഹരൻ വെള്ളിലോട് തുടങ്ങിയവരും അഭിനയിക്കുന്നു.‌‌

മണികണ്ഠൻ പി എസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ​ഗാനങ്ങൾ എഴുതിയത് വിവേക്  മുഴക്കുന്ന് ആണ്. സം​ഗീതം, ബിബിൻ അശോക്. ബിജിബാൽ, കപിൽ കപിലൻ, ജാനകി ഈശ്വർ, ശ്രീനന്ദ ശ്രീകുമാർ എന്നിവരാണ് ഗായകർ. ബിജിഎം-ബിബിൻ അശോക്,
ക്രിയേറ്റീവ് ഡയറക്ടർ രാജേഷ് കെ രാമൻ, എഡിറ്റിംഗ്-സഫ്ദർ മർവ,മേക്കപ്പ്-പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം - രതീഷ് കോട്ടുളി, ശബ്ദസംവിധാനം - രതീഷ് വിജയൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, കലാസംവിധാനം - ശ്രീജിത്ത് കോതമംഗലം, പ്രവീൺ ജാപ്സി,
ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജംനാസ് മുഹമ്മദ്, അസോസിയേറ്റ് ഡയറക്ടർ-യദുകൃഷ്ണ ദയകുമാർ,സ്റ്റിൽസ് രാകേഷ് നായർ, പോസ്റ്റർ ഡിസൈൻ - സർവ്വകലാശാല, വിഎഫ്എക്സ് സ്റ്റുഡിയോ-സെവൻത് ഡോർ. പിആർഒ-  എ.എസ് ദിനേശ്, സതീഷ് എരിയാളത്ത്, മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി, വിതരണം- പ്ലാനറ്റ് പിക്ചേഴ്സ്. അടുത്തമാസം ആദ്യം ചിത്രം തീയ്യേറ്ററുകളിലെത്തും. ‌‌

What's Your Reaction?

like

dislike

love

funny

angry

sad

wow