'സിക്കാഡ'യുടെ ടിക്കറ്റ് സൗജന്യമായി നേടാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

Aug 7, 2024 - 20:32
 0  2
'സിക്കാഡ'യുടെ ടിക്കറ്റ് സൗജന്യമായി നേടാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

മലയാളത്തിൽ വരാനിരിക്കുന്ന അടുത്ത സർവൈവർ ത്രില്ലർ ചിത്രം 'സിക്കാഡ'യുടെ ടിക്കറ്റുകൾ സൗജന്യമായി നേടാൻ അവസരം. ഓഗസ്ത് 9 റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ നേടാൻ ചിത്രത്തെ സംബന്ധിക്കുന്ന ചെറിയ ഒരു ചോദ്യത്തിന് ഉത്തരം നൽകിയാൽ മാത്രം മതി.

'ദുരന്തകാലത്തും ആരെയും വീഴാൻ സമ്മതിക്കാതെ പരസ്പരം ചേർത്തുപിടിച്ച മലയാളികൾക്ക് തങ്ങളുടെ സിനിമയിലൂടെ ഏതെങ്കിലും തരത്തിൽ ആളുകൾക്ക് സന്തോഷവും പ്രതീക്ഷയും നൽകാൻ  സാധിക്കുമെങ്കിൽ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്. ഇതിന്റെ ഭാഗമായി സിനിമയുടെ ആദ്യത്തെ മൂന്നു ദിവസങ്ങളിൽ സൗജന്യ ടിക്കറ്റ് സ്വന്തമാക്കാൻ പ്രേക്ഷകർക്ക് അവസരമുണ്ട്'. ചിത്രത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ പൂരിപ്പിച്ച് നൽകാനുള്ള ക്വസ്റ്റ്യനയർ ലിങ്കിനൊപ്പമാണ് ടീം ഇക്കാര്യം വ്യക്തമാക്കിയത്. 

സിനിമയെ സംബന്ധിക്കുന്ന വിവരങ്ങൾക്ക് ശെരി ഉത്തരം നൽകുന്നവരിൽ നിന്നും  തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കാണ് സൗജന്യ ടിക്കറ്റുകൾ ലഭ്യമാവുക. കൂടാതെ വിജയ പരാജയങ്ങൾക്കപ്പുറം ചിത്രത്തിന്റെ റിലീസ് വരുമാനത്തിൽ നിന്നും ലഭിക്കുന്ന വലിയൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്നും സിക്കാഡ ടീം അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow