അഹാനയും നിമിഷും വിവാഹിതരായോ? ഒടുവിൽ വെളിപ്പെടുത്തി താരം

Sep 7, 2024 - 18:49
 0  1
അഹാനയും നിമിഷും വിവാഹിതരായോ? ഒടുവിൽ വെളിപ്പെടുത്തി താരം

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. സിനിമാ നടികൂടിയായ അഹാന ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ  പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്നവയായിരുന്നു. കഴിഞ്ഞദിവസമായിരുന്നു ആഹാനയുടെ സഹോദരിയും  സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും കൂടിയായ  ദിയയുടെ വിവാഹം. സഹോദരിയുടെ വിവാഹ ദിവസം ഒരുങ്ങിയിറങ്ങിയ അഹാനയെ കണ്ടപ്പോൾ ശരിക്കും കല്യാണ പെണ്ണായി  തോന്നിയത്   താരത്തെയാണെന്ന് പലരും വ്യാപകമായി കമന്റും  ചെയ്തിരുന്നു. ഇപ്പോഴിതാ  ഇത്തരത്തിൽ ദിയയുടെ വിവാഹ ദിവസം എടുത്ത ഒരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.

 ഒരു വധുവിനെ പോലെ ഒരുങ്ങി സുഹൃത്തും ഛായാഗ്രഹനുമായ നിമിഷിനും  മറ്റു രണ്ടു സുഹൃത്തുക്കൾക്കും ഒപ്പം എടുത്ത താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയ നിവാസികൾ ഏറ്റെടുക്കുകയായിരുന്നു. ഛായാഗ്രഹകൻ  നിമിഷമായി അഹാനയുടെ വിവാഹം നടന്നു എന്ന തരത്തിലായിരുന്നു പ്രചാരണം. ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തി നിമിഷ്  തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 

'എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു...' എന്നും നിമിഷ് പറയുന്നു. ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് നിമിഷും അഹാനയും. ഇരുവരും ഒരുമിച്ച് ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റുമാണ്. അങ്ങനെ തുടങ്ങിയ സൗഹൃദം ഇപ്പോഴും തുടരുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow