അല്ലുവിന് പിന്നാലെ പ്രഭാസും; വയനാടിനായി 2 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

Aug 7, 2024 - 16:35
 0  1
അല്ലുവിന് പിന്നാലെ പ്രഭാസും; വയനാടിനായി 2 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

രാജ്യത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തിന് ആശ്വാസമേകാന്‍ തെലുങ്ക് സൂപ്പര്‍താരം പ്രഭാസും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന ചെയ്തത്. നേരത്തെ തെലുങ്ക് താരം അല്ലു അര്‍ജുനും വയനാടിന് സഹായം പ്രഖ്യാപിച്ചിരുന്നു.  25 ലക്ഷം രൂപയാണ് അല്ലു അര്‍ജുന്‍ കേരളത്തിന് നൽകിയത്.

അതേസമയം പ്രഭാസ് 2 കോടി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നൽകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ  ഒട്ടനവധി മലയാളികളാണ് താരത്തിന് നന്ദി അറിയിച്ച്  രംഗത്ത് എത്തുന്നത്. നേരത്തെ പ്രളയ വേളയിലും ഒരു കോടി രൂപ പ്രഭാസ് കേരളത്തിന് നല്‍കിയിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow