മദ്യപിച്ച് സോഫയിൽ കിടന്നതൊക്കെ ഓർക്കുന്നു; ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ബേസിലിന്റേതെന്ന് നടി ഷീല

Sep 3, 2024 - 16:31
 0  1
മദ്യപിച്ച് സോഫയിൽ കിടന്നതൊക്കെ ഓർക്കുന്നു; ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം ബേസിലിന്റേതെന്ന് നടി ഷീല

അഭിനയത്തിലും വ്യക്തിജീവിതത്തിലും ഇപ്പോഴും ചുറുചുറുക്കോടെ നിലനിൽക്കുന്ന മറ്റൊരു നടി ഷീലയെ കൂടാതെ മലയാളത്തിലുണ്ടോയെന്നത് സംശയമാണ്. 1960കളിൽ മലയാളികൾക്കുള്ളിലേക്ക് ഓടിക്കയറിയ നടി തന്റെ 20 വർഷത്തെ സജീവ അഭിനയത്തിന് ശേഷം 1980 സിനിമയിൽ നിന്ന് വിരമിക്കുകയായിരുന്നു. എന്നാൽ സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം 2003ൽ സത്യൻ അന്തിക്കാട് ചിത്രം മനസ്സിനക്കരയിലൂടെ നടി വെള്ളിത്തിരയിലേക്ക് തിരികെ എത്തിയിരുന്നു. ഇരുകൈയും നീട്ടിയായിരുന്നു ഷീലയെ അന്ന് മലയാളികൾ വരവേറ്റത്. പിന്നീടങ്ങോട്ട് തെരഞ്ഞെടുത്ത സിനിമകളിലൂടെ നടി സജീവമായിരുന്നു.

 സിനിമകൾക്ക് പുറമെ ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നതിലും മലയാളികളുടെ ജനപ്രിയ നടി എന്നും ധൈര്യം കാണിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാളത്തിൽ ഉണ്ടായ തുറന്നുപറച്ചിലുകളെ സ്വാഗതം ചെയ്തതും ഡബ്ല്യു സി സിയെ പ്രശംസിച്ചതും ഇതിന് ഉദാഹരണം ആയിരുന്നു. ഇപ്പോഴിതാ യുവ നടൻ ബേസിലിനെ കുറിച്ച് ഷീല നടത്തിയ തുറന്നുപറച്ചിലുകളാണ് സോഷ്യൽ മീഡിയ കൗതുകത്തോടെ നോക്കി കാണുന്നത്.

 പുതുതായി വരുന്ന നടി നടന്മാരിൽ മിക്കവരുടെയും അഭിനയങ്ങൾ തനിക്ക് ഇഷ്ടമാണെന്നും പലരും എന്തു ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് എന്നും പറഞ്ഞായിരുന്നു ഷീല  ബേസിലിനെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. പുതുതായി സിനിമയിലെത്തിയ ആണുങ്ങളും പെണ്ണുങ്ങളും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷേ എടുത്തുപറയാൻ തനിക്ക് പലരുടെയും പേര് ഓർമ്മയിൽ ഇല്ലെന്നും എന്നാൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ തനിക്ക് വലിയ കാര്യമാണെന്നും ഷീല പറയുന്നു.

ഏത് വലിയ ആർട്ടിസ്റ്റ് ഉണ്ടെങ്കിലും ബേസിൽ അഭിനയിച്ച പടം ആണെങ്കിൽ താൻ ആദ്യമേ പോയി കാണും എന്നും ഇപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അഭിനയം നടന്റേതാണെന്നും മുതിർന്ന നടി പറയുന്നു. ബേസിലിന്റെ അഭിനയം കണ്ടാൽ അറിയാതെ പൊട്ടിച്ചിരിച്ചു പോകും മനസ്സിനകത്ത് വലിയ സന്തോഷം  വരുമെന്നും നടി പറയുന്നു.

 പൃഥ്വിരാജിനൊപ്പം അഭിനയിച്ച ഗുരുവായൂർ അമ്പല നടയിലെ നടന്റെ മദ്യപിച്ചുള്ള സീൻ ചൂണ്ടിക്കാട്ടിയ നടി ബേസിലിന്റെ പടം ആണെങ്കിൽ താൻ ആദ്യമേ പോയി കാണും എന്നും അയാൾ അഭിനയിച്ച പടം ആണെങ്കിൽ അതിൽ എന്തെങ്കിലും കാണും എന്നാണ്  തന്റെ വിശ്വാസം എന്നും നടി പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow