ലേഡി പൃഥ്വിരാജ് എന്ന് വിളിപ്പേര്! എന്ത് ചെയ്യാം വളർത്തു ദോഷമെന്ന് നടി നിഖില വിമൽ

Sep 16, 2024 - 18:46
 0  1
ലേഡി പൃഥ്വിരാജ് എന്ന് വിളിപ്പേര്! എന്ത് ചെയ്യാം വളർത്തു ദോഷമെന്ന് നടി നിഖില വിമൽ

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും  സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ  ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ  വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം കമന്റുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നിഖില. 

"അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. എന്നെ അടുത്ത് അറിയുന്നവർക്ക് ഞാൻ പണ്ടേ ഇങ്ങനെയൊക്കെ തന്നെയാണ്. ഇപ്പോൾ കുറച്ചു കൂടി അല്ലാതെ ആൾക്കാർ വന്ന് തുടങ്ങിയപ്പോൾ ഞാൻ ഇങ്ങനെയൊക്കെ തന്നെയാണ്. പുതിയതായി പറയുന്നത് ഒന്നുമല്ല. ചെറുപ്പത്തിലെ തന്നെ എന്നെ പറ്റി ഇതുപോലെ പലപല കഥകളുണ്ട്. തർക്കുത്തരമെ ഞാൻ പറയൂ. പണ്ട് ഭാ​ഗ്യദേവത കഴിഞ്ഞപ്പോൾ സത്യൻ അങ്കിളിനെ എന്തിനോ ഫോൺ വിളിച്ചു. അദ്ദേഹം ഫോൺ എടുത്താൽ ആദ്യം പറയുന്നത് ഹലോ ഞാൻ സത്യനാണ് എന്നാണ്. ഞാൻ ഫോൺ വിളിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ, അല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ എന്നാണ് മറുപടി കൊടുത്തത്. അപ്പോൾ ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിങ്ങൾ അറിയാൻ വൈകിയത് കൊണ്ടാണ്", എന്നാണ് നിഖില പറയുന്നത്. കഥ ഇന്നുവരെ എന്ന സിനിമയുടെ പ്രമോഷനിടെയായിരുന്നു നടിയുടെ പ്രതികരണം.

"മറ്റുള്ളവർക്ക് ആണ് ഇതൊക്കെ തഗ്ഗ് ആയിട്ട് തോന്നുന്നത്. എനിക്കത് വർത്തമാനം പറയുന്നത് പോലെയാണ്. എന്നോട് ഒരാള് പീക്ക് ചെയ്ത് സംസാരിക്കുകയാണെങ്കിൽ അതുപോലെ എനിക്ക് തിരിച്ച് സംസാരിക്കാൻ പറ്റൂ. അതെന്താണ് എന്ന് എനിക്കറിയില്ല. മീഡിയയോട് സംസാരിച്ചാണ് അങ്ങനെയായത്. ചിലർക്ക് അത് ഇഷ്ടപ്പെടും. ചിലർക്ക് അത് അഹങ്കാരമായിട്ട് തോന്നും. ഒന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഇങ്ങനെ ആയിപ്പോയി. എന്ത് ചെയ്യും. വളർത്തു ദോഷം", എന്നും രസകരമായി നിഖില പറഞ്ഞ് അവസാനിപ്പിക്കുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow