ഐശ്വര്യ റായിയുമായി വേർപിരിയഞ്ഞോ ? വ്യക്തായ മറുപടി നൽകി അഭിഷേക് ബച്ചൻ

Aug 11, 2024 - 20:30
 0  2
ഐശ്വര്യ റായിയുമായി വേർപിരിയഞ്ഞോ ? വ്യക്തായ മറുപടി നൽകി  അഭിഷേക് ബച്ചൻ

കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ. ഐശ്വര്യയുമായുള്ളആൺ സുഹൃത്തുമായുള്ള  അടുപ്പമാണ് എല്ലാറ്റിനും കാരണമെന്ന രീതിയിലുമായിരുന്നു  പ്രചരണം. എന്നാൽ ഇക്കാര്യങ്ങളിൽ ഗോസിപ്പ് അടിച്ചിറക്കുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് ഭിഷേക് ബച്ചനിപ്പോൾ. 

ഒരു പരിപാടിക്കിടെയാണ് മാധ്യമപ്രവർത്തക വേർപിരിയൽ വാർത്തകളെ  കുറിച്ച് നടനോട് ചോദിക്കുകയായിരുന്നു. ഇതിന്, 'അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചു. സങ്കടകരമാണത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവും. നിങ്ങൾക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. കുഴപ്പമില്ല ഞങ്ങൾ സെലിബ്രിറ്റികളാണ്, ഞങ്ങൾ അത് കേൾക്കണം. എന്തായാലും ഇപ്പോഴും ഞാൻ വിവാഹിതനാണ്, സോറി', എന്നായിരുന്നു മോതിരം പൊക്കി പിടിച്ച്‌ അഭിഷേക് പറഞ്ഞത്.

What's Your Reaction?

like

dislike

love

funny

angry

sad

wow