വിതരണക്കാർക്ക് 13 കോടിയോളം നഷ്ടം; ഗോട്ട് ആന്ധ്രയിലും തെലങ്കാനയിലും വീണോ?

Sep 12, 2024 - 18:46
 0  0
വിതരണക്കാർക്ക് 13 കോടിയോളം നഷ്ടം; ഗോട്ട് ആന്ധ്രയിലും തെലങ്കാനയിലും വീണോ?

വിജയ് ചിത്രം ഗോട്ടിന് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. തമിഴ്‌നാട്ടിലെ കളക്ഷനെ ഈ പ്രതികരണം യാതൊരു വിധത്തിലും ബാധിച്ചിട്ടില്ലെങ്കിലും ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇത് സാരമായി തന്നെ ബാധിച്ചതായാണ് റിപ്പോർട്ട്. ഗോട്ട് ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ ദിനങ്ങളിൽ 2.5 കോടി രൂപ മാത്രമേ കളക്റ്റ് ചെയ്തിട്ടുള്ളൂ. പിന്നീടുള്ള ദിവസങ്ങളിൽ സിനിമയുടെ കളക്ഷൻ വലിയ തോതിൽ കുറഞ്ഞതായാണ് റിപ്പോർട്ട്.

ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി ഗോട്ടിൻ്റെ വിതരണാവകാശം അവകാശം 16 കോടി രൂപയ്ക്കാണ് വിറ്റുപോയത്. സിനിമയ്ക്ക് ലഭിച്ച തണുപ്പൻ പ്രതികരണത്തിലൂടെ വിതരണക്കാർക്ക് 13 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്നാണ് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ തമിഴ്‌നാട്ടിൽ സിനിമയുടെ കുതിപ്പിൽ കുറവൊന്നും സംഭവിച്ചിട്ടില്ല. അജിത്തിന്റെ തുനിവ് ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ ഇതിനകം ഗോട്ട് മറികടന്നു കഴിഞ്ഞു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ, ചിത്രം ഇന്ത്യയിൽ നിന്ന് 170.75 കോടി രൂപ നേടി കഴിഞ്ഞു. ഇതിൽ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് നേടിയത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

വിജയ് ഇരട്ടവേഷത്തിലെത്തിയ സിനിമയിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്. ഇവർക്ക് പുറമെ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

What's Your Reaction?

like

dislike

love

funny

angry

sad

wow